തൊടുപുഴ: വ്യാപാരി വ്യവസായി കോൺഗ്രസ് ഇടുക്കി ജില്ലാ കൺവെൻഷനും 'വ്യാപാരശ്രീ' പദ്ധതിയുടെ ഉദ്ഘാടനവും 14ന് രാവിലെ 10ന് തൊടുപുഴ രാജീവ് ഭവനിൽ നടക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഫ്രാൻസീസ് ആലപ്പാട്ട്, ജനറൽ സെക്രട്ടറി സി.ഇ. മൈതീൻ, ജില്ലാ പ്രസിഡന്റ്‌ ജോസ് കിഴക്കേക്കര എന്നിവർ പങ്കെടുക്കും.