കട്ടപ്പന: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ഉപ്പുതറ സഭാ ജില്ലാ സ്ത്രീജന സഖ്യത്തിന്റെ നേതൃത്വത്തിൽ 15ന് രാവിലെ 10ന് ഹെവൻവാലി സി.എസ്.ഐ പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. കോട്ടയം, ഇടുക്കി മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്, നേത്രരോഗം, പീഡിയാട്രിക്, ത്വക്ക്, ശ്വാസകോശ വിഭാഗങ്ങളിൽ പരിശോധന നടത്തി സൗജന്യമായി മരുന്ന് നൽകും. കൂടാതെ രക്ത, പ്രമേഹ പരിശോധനയും ഇതോടൊപ്പമുണ്ടാകും. കോട്ടയം ഗാന്ധിനഗർ അസൻഷൻ സേവന നിലയത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർ പേരു നൽകണമെന്ന് ഇടവക വികാരി ഫാ. ജോസഫ് മാത്യു അറിയിച്ചു. ഫോൺ: 9497021077.