കട്ടപ്പന: ജില്ലയിൽ കായിക താരങ്ങളെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിനായി കട്ടപ്പന സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 18 വയസിൽ താഴെയുള്ള വിദ്യാർഥികൾക്കായി ഏപ്രിലിൽ സൗജന്യ പരിശീലന ക്യാമ്പ് നടത്തും. ഇന്ത്യൻ ആർമിയുടെ മുൻ ചീഫ് പരിശീലകൻ റെജി സെബാസ്റ്റ്യൻ നേതൃത്വം നൽകുന്ന ക്യാമ്പിന് മുൻ ദേശീയ താരങ്ങളും മേൽനോട്ടം വഹിക്കും. താത്പര്യമുള്ളവർ പേരു നൽകണം. ക്ലബ്ബിന്റെ ഭാരവാഹികളായി റോയി മാത്യു (പ്രസിഡന്റ്) മനോജ് മുടവനാട്ട് (വൈസ് പ്രസിഡന്റ്), എം.വി. ബിനോയി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഫോൺ: 9447612141.