jessy
പതിനാലാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ സിൽവർ ഹിൽസ് സിനിമാസിൽ നഗരസഭാദ്ധ്യക്ഷ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 14-ാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന് സിൽവർ ഹിൽസ് സിനിമാസിൽ തുടക്കമായി. നഗരസഭാ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചിത്രമായ 'അങ്ങു ദൂരെ ഒരു ദേശത്ത് ' സംവിധാനം ചെയ്ത ജോഷി മാത്യു മുഖ്യാതിഥിയായിരുന്നു. ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.എ. രാജേന്ദ്രൻ സ്വാഗതവും എൻ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ കെ.എം. ബാബു, തപസ്യ ജില്ലാ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സിനിമയ്ക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും അണിയറ പ്രവർത്തകരും പ്രേക്ഷകരുമായി സംവദിച്ചു. ഉച്ചയ്ക്ക് രണ്ടിന് 12 ഇയേഴ്സ് എ സ്ലേവ്, വൈകിട്ട് 5.30ന് ആർട്ടിക്കിൾ 15, രാത്രി എട്ടിന് മിറാഷ് എന്നീ ചിത്രങ്ങളും നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു.

ഫെസ്റ്റിവലിൽ ഇന്ന്

 രാവിലെ10.30ന് മഹാത്മാ ഗാന്ധിയെക്കുറിച്ച് ഫിലിം സൊസൈറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി 'റിമംബറിംഗ് മഹാത്മ'

 ഉച്ചയ്ക്ക് രണ്ടിന് എവരിബഡി നോസ്

 5.30ന് മലയാളചിത്രം മക്കന

 എട്ടിന് വിഖ്യാതചിത്രം തീബ്