തൊടുപുഴ: ഹരിതകേരളം മിഷന്റെ 'സുജലം സുഫലം' പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പുമായി ചേർന്ന് കാർഷിക മേഖലയിലെ വികസന പദ്ധതികളുടെ സാധ്യത തേടുന്നു. ഇതിനായി ജില്ലയിലെ എല്ലാ സഹകരണബാങ്കുകളുടെ ഭാരവാഹികളെയും പങ്കെടുപ്പിച്ചുള്ള ശിൽപ്പശാല ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ വാഴത്തോപ്പ് വഞ്ചിക്കവലയിലെ സംസ്ഥാന സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കും. 'കാർഷിക മേഖലയിലെ സഹകരണ ബാങ്കുകളുടെ ഇടപെടൽ സാധ്യതകൾ' എന്നിവയിലെ പ്രവർത്തനാനുഭവങ്ങൾ തങ്കമണി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, പീരുമേട് മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.എസ്. വാസു എന്നിവർ പങ്കുവെയ്ക്കും. തുടർന്ന് ചർച്ചകളും കർമ്മ പദ്ധതികളും രൂപീകരിക്കും.സഹകരണ വകുപ്പ് ജോ.രജിസ്ട്രാർ (ജനറൽ) എസ് ഷേർളിയുടെ അധ്യക്ഷതയിൽ ചേരുന്ന ശിൽപ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്യും. ഹരിതകേരളം സംസ്ഥാന മിഷൻ കൺസൾട്ടന്റ് എസ്.യു. സഞ്ജീവ് ആമുഖ അവതരണം നടത്തും.