കട്ടപ്പന: അയ്യപ്പൻകോവിൽ പുരാതന ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 16 മുതൽ 21 വരെ ആഘോഷിക്കും. 16ന് രാവിലെ ഒമ്പതിന് പന്തളം കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന അയ്യപ്പജ്യോതി രഥയാത്ര വൈകിട്ട് അഞ്ചിന് മാട്ടുക്കട്ടയിൽ എത്തുമ്പോൾ ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് ഏഴിന് ഭാഗവതസത്രത്തിന് കൈതപ്രം ദാമോദരൻ നമ്പൂതിരി തിരി തെളിക്കും. 17ന് രാവിലെ 7.30ന് അയ്യപ്പ ഭാഗവത പാരായണം, വൈകിട്ട് ഏഴിന് പ്രഭാഷണം. 19ന് വൈകിട്ട് ഏഴിന് കായംകുളം ഏവൂർ കഥകളിയോഗത്തിന്റെ കഥകളി. 20ന് രാവിലെ ഏഴിന് അയ്യപ്പ ഭാഗവത പാരായണം, വൈകിട്ട് ഏഴിന് പ്രഭാഷണം. 21ന് രാവിലെ ഏഴിന് അയ്യപ്പ ഭാഗവത പാരായണം, 10ന് നെയ്യഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 6.45 ന് സംഗീത മഞ്ജരി, ഒമ്പതിന് നാടൻപാട്ട് ദൃശ്യാവിഷ്‌കാരം, പുലർച്ചെ ഒന്നിന് ഉല്ലാസ് പന്തളം നയിക്കുന്ന കോമഡി മെഗാഷോ. 22ന് പുലർച്ചെ 5.30 മുതൽ ഇടുക്കി ജലസംഭരണി തീരത്ത് ബലിതർപ്പണം എന്നിവയാണ് പരിപാടികളെന്ന് ഭാരവാഹികളായ എം.എൻ. മോഹനൻ, ഗോപിനാഥ പിള്ള തീമ്പള്ളിക്കുന്നേൽ, രാജേഷ് സുകുമാരൻ, പി.എൻ. വിനോദ്, സജിൻ കെ.നായർ, പി.പി. രാജേഷ്‌കുമാർ എന്നിവർ അറിയിച്ചു.