ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയിലെ പരിയാരം ഗുരുചൈതന്യ കുടുംബ യൂണിറ്റിന്റെ 117-ാമത് യോഗം ഞായർ രണ്ടിന് പരിയാരം എസ്.എൻ എൽ.പി സ്‌കൂൾ ഹാളിൽ ചേരും. ചെല്ലപ്പൻ ചിറയ്ക്കൽ നടത്തുന്ന കുടുംബയോഗത്തിൽ ശാഖാ വൈസ് പ്രസിഡന്റ് പി.ജി. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് പി.ടി. ഷിബു, സെക്രട്ടറി പി.കെ. രാമചന്ദ്രൻ എന്നിവർ സംഘടനാ റപ്പോർട്ടിംഗ് നടത്തും. തുടർന്ന് എൻ.ഇ.ടിയിൽ വിജയിയായ കുമാരി രാജലക്ഷ്മി ഷിബുവിനെയും യൂണിയൻ രവിവാര പാഠശാല പരീക്ഷയിൽ വിജയികളായ അനന്തകൃഷ്ണ സി.എ, രാജ്‌ശേഖർ സി.എ, അമൃത പി.ജി എന്നിവരെയും കുണ്ഡലിനി പാട്ടിന്റെ നൃത്താവിഷ്‌കാരമായ ഏകാത്മകത്തിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടിയ ശാഖയിലെ നർത്തകിമാരെയും യോഗത്തിൽ ആദരിക്കും. തുടർന്ന് യൂണിറ്റ് ചെയർമാൻ വിജയൻ പുത്തൻപുരയിൽ, യൂണിയൻ കമ്മിറ്റിയംഗം ഗിരിജ ശിവൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് വൽസമ്മ സുകുമാരൻ, സെക്രട്ടറി ശ്രീമോൾ ഷിജു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ശ്രീജിത്ത് സാബു എന്നിവർ സംസാരിക്കുമെന്ന് കൺവീനർ അജിമോൻ ചിറയ്ക്കൽ അറിയിച്ചു.