ചെറുതോണി: ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം നാളെ രാവിലെ 10.30ന് ചെറുതോണി പാർട്ടി ഓഫീസിൽ കൂടുന്നതാണെന്ന് ജില്ലാ പ്രസിഡന്റ്‌ നോബിൾ ജോസഫ് അറിയിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. പാർട്ടി ചെയർമാൻ കെ. ഫ്രാൻസിസ്‌ ജോർജ്ജ്, മുൻ എം.എൽ.എമാരായ പി.സി. ജോസഫ്, മാത്യു സ്റ്റീഫൻ, ജില്ലാ പ്രസിഡന്റ്‌ നോബിൾ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പോളി എന്നിവർ പ്രസംഗിക്കും.