ഇടുക്കി: പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ തസ്തികയിലേക്ക് താത്കാലിക നിയമനം. യോഗ്യത പ്രവർത്തി പരിചയവും ഗവ. അംഗീകൃത സർട്ടിഫിക്കറ്റും. താത്പര്യമുള്ളവർ നാളെ രാവിലെ 11ന് സ്ഥാപനത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും പകർപ്പുകളുമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04862 232420.