തൊടുപുഴ: ജീവനക്കാരുടെ ശമ്പളവും ബോണസും പെൻഷനും കാലാകാലങ്ങളിൽ വർദ്ധിപ്പിക്കുന്ന ലാഘവത്തോടേയാണ് മോദി സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധിപ്പിക്കുന്നത്. വിലക്കയറ്റം മൂലം പൊറുതിമുട്ടിയ ജന ജീവിതം കൂടുതൽ ദുസഹമാക്കുന്ന കിരാത നടപടിയാണ് പാചക വാതാക വില വർദ്ധനവെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. വിലവർദ്ധന ഉടൻ പിൻവലിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും, കൺവീനർ അഡ്വ. അലക്സ് കോഴിമലയും ആവശ്യപ്പെട്ടു.