തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് നിലവിലുള്ള സൗകര്യത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ആമ്പൽ ജോർജ്ജ് നാളെ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഭവനു മുമ്പിൽ നടത്തുന്ന സഹനസമരത്തിന് പിന്തുണ നൽകാൻ ഗാന്ധിജിയുടെ പുനരാവിഷ്‌കരണ കൂട്ടായ്മയുമായി തോമസ് കുഴിഞ്ഞാലിലും സമരത്തിൽ പങ്കുചേരുന്നു. കഴിഞ്ഞ ഏഴ് വർഷമായി ജനങ്ങളോടുള്ള ഉദ്യോഗസ്ഥരാഷ്ട്രീയ പകപോക്കലിൽ പെട്ട് കെ.എസ്.ആർ.ടി.സി തൊടുപുഴ ഡിപ്പോ ഒരു ഡ്രാക്കുള കോട്ടയായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബസ് സ്റ്റാന്റിന് ശാപമോക്ഷം കൊടുക്കാൻ ഇനിയെങ്കിലും അധികാരികൾക്ക് മനസാക്ഷി ഉണരണമെന്ന് ആമ്പൽ ജോർജ്ജ് ആവശ്യപ്പെട്ടു.