ചെറുതോണി: കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ജനറൽ ബോഡിയോഗം 16ന് രണ്ടിന് ചെറുതോണി വ്യാപാരഭവൻ ഹാളിൽ ചേരും. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എം.പി, തോമസ് ചാഴിക്കാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ. എൻ. ജയരാജ് എം.എൽ.എ, മുൻഎം.എൽ.എ പി.എം.മാത്യു, അഡ്വ. അലക്സ് കോഴിമല, പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റ്യൻ വട്ടക്കുന്നേൽ എന്നിവർ പങ്കെടുക്കും. ജില്ലാ നിയോജകമണ്ഡലം ഭാരവാഹികളും ജനപ്രതിനിധികളും പോഷകസംഘടന ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി രാരിച്ചൻ നിറണാംകുന്നേൽ അറിയിച്ചു.