ഇടുക്കി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019- 20 അദ്ധ്യയന വർഷത്തിലെ അക്കാദമിക മികവായ, സ്‌മൈൽ 2കെ20, ഇംഗ്ലീഷ് ഭാഷ മികവ് പ്രഖ്യാപനവും പൊതുസമ്മേളനവും ഇന്ന് 10ന് വാഴത്തോപ്പ് ഗവ. എൽ.പി സ്‌കൂളിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് ഉദ്ഘാടനം ചെയ്യും. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജലാലുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ മുഖ്യപ്രഭാഷണം മടത്തും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ, പൊതുവിദ്യാഭ്യാസ മിഷൻ പദ്ധതി വിശദീകരണം നിർവഹിക്കും. വാഴത്തോപ്പ് പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് ജോസ്, പഞ്ചായത്തംഗം ഷിജോ തടത്തിൽ, വാഴത്തോപ്പ് ഗവ. എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് മോളി പി.പി തുടങ്ങിയവർ പങ്കെടുക്കും.