mani
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ.സ്‌കൂളിന് രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി നിർവ്വഹിക്കുന്നു.

ഇടുക്കി : പുതുതലമുറയ്ക്ക് മൂല്യമുള്ള വിദ്യാഭ്യാസം നല്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിനായി പുതിയ വിദ്യാഭ്യാസനയം തന്നെ രൂപീകരിച്ച് നടപ്പാക്കുകയാണെന്നും മന്ത്രി എം.എം. മണി പറഞ്ഞു. ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിന് രണ്ട് കോടിരൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന, ജില്ലാതല കലാമത്സര ജേതാക്കൾക്ക് മന്ത്രി വേദിയിൽ ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് പി.ബി. ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ. ഗീത സ്വാഗതമാശംസിച്ചു. എം.സി. ഉഷ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസഫ്, ജില്ലാ പഞ്ചായത്തംഗം നിർമ്മലാ നന്ദകുമാർ, കട്ടപ്പന ഡി.ഇ.ഒ ഇൻ ചാർജ് കെ.ഡി. വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്‌ന ജോബിൻ, ഇരട്ടയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലച്ചൻ വെള്ളക്കട തുടങ്ങിയവർ സംസാരിച്ചു.