ചെറുതോണി: മേസ്തിരിപ്പണിക്കിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. വാഴത്തോപ്പ് മാൻകുത്തിൽ സുരേഷ് മാധവനാണ് സൂര്യതാപം ഏറ്റ് ശരീരത്തിലെ പുറംഭാഗം പൊള്ളിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് വഞ്ചിക്കവല കെ.എസ്.ഇ.ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിന് സമീപം കെട്ടിട നിർമ്മാണ ജോലികൾ ചെയ്യുന്നതിനിടെ ശരീരത്തിൽ വേദനയും നീറ്റലും അനുഭവപ്പെടുകയായിരുന്നു. ധരിച്ചിരുന്ന ഷർട്ട് മാറ്റി പരിശോധിച്ചപ്പോഴാണ് സൂര്യാഘാതമേറ്റതായി മനസിലാകുന്നത്. തുടർന്ന് സുരേഷ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.