ശാന്തിഗ്രാം: എസ്.എൻ.ഡി.പി യോഗം ശാന്തിഗ്രാം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന 'ശാരദദേവി' കുടുംബയോഗത്തിന്റെ എട്ടാമത് വാർഷിക പൊതുയോഗം 16ന് വൈകിട്ട് 5.30ന് ശാഖാ ഹാളിൽ നടക്കും. കുടുംബയോഗം പ്രസിഡന്റ് ഗോപി കല്ലനാനിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. കുടുംബയോഗം സെക്രട്ടറി എ.എൻ. രഘു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ശാഖാ പ്രസിഡന്റ് എ.പി. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി എ.എൻ. ശശി, ശാഖാ വൈസ് പ്രസിഡന്റ് മനോജ് മഞ്ഞാടി എന്നിവർ സംസാരിക്കും. കുടുംബയോഗത്തിലെ മുതിർന്ന പൗരൻമാരെ ആദരിക്കലും കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.