മൂലമറ്റം: വീടിന്റെ മേൽക്കൂര പണിയുന്നതിനിടെ കാൽവഴുതി താഴെ വീണ് യുവാവിന് ഗുരുതരമായ പരുക്ക്. മൂലമറ്റം കുമ്പുങ്കൽ ലിജു മാത്യുവിനാണ് സാരമായി പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ലിജുവിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.