നെടുങ്കണ്ടം: പഞ്ചായത്ത് ബസ് സ്റ്റാൻഡിലൂടെ മലിനജലം ഒഴുക്കിയത് യാത്രക്കാരെയും വ്യാപാരികളെയും വലച്ചു. പ്രദേശത്ത് അസഹ്യമായ ദുർഗന്ധം വമിച്ചതോടെ ചില വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞാണ് പ്രദേശവാസികൾ സ്റ്റാൻഡിലേക്ക് മലിനജലം ഒഴുക്കിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നെടുങ്കണ്ടം പഞ്ചായത്ത് അധികൃതർ മേഖലയിൽ പരിശോധന നടത്തി. ആരോഗ്യവകുപ്പിനോട് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. അതേസമയം കുഴൽക്കിണറിലെ വെള്ളമാണ് തുറന്നുവിട്ടതെന്നാണ് പ്രദേശവാസിയുടെ വിശദീകരണം.