വെങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ 15,​16 തിയതികളിൽ പ്രീമാര്യേജ് കൗൺസിലിംഗ് ക്ളാസ് നടക്കും. ശനിയാഴ്ച്ച രാവിലെ 8.30 ന് രജിസ്ട്രേഷൻ,​ 9 ന് ഉദ്ഘാടന സമ്മേളനം. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നിർവഹിക്കും. യൂണിയൻ കൺവീനർ ജയേഷ്.വി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യോഗം ഡയറക്ടർ കെ.ഡി ഷാജി കല്ലാറയിൽ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ രവീന്ദ്രൻ,​ ശ്രീനാരായണ എംപ്ളോയിസ് ഫോറം പ്രസിഡന്റ് കെ.പി സന്തോഷ്,​ വൈദീക സമിതി യൂണിയൻ കൺവീനർ കെ.എൻ രാമചന്ദ്രൻ ശാന്തി,​ യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് പി.ജെ സന്തോഷ്,​ ശ്രീനാരായണ എംപ്ളോയിസ് ഫോറം സെക്ര‌ട്ടറി സി.കെ.അജിമോൻ,​ യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ സംസാരിക്കും. യൂണിയൻ വൈസ് ചെയർമാൻ ഡോ.കെ.സോമൻ സ്വാഗതവും വനിതാ സംഘം യൂണിയൻ സെക്രട്ടറി മൃദുല വിശ്വംഭരൻ നന്ദിയും പറയും. തുടർന്ന് കുടുംബ ഭദ്രത എന്ന വിഷയത്തിൽ ഫാമിലി കൗൺസിലർ പായിപ്ര ദമനൻ ക്ളാസ് നയിക്കും. ഉച്ചകഴിഞ്ഞ് 1.30 ന് സംഘടനാ പരിചയം എന്ന വിഷയത്തിൽ യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പനും,​ ഗർഭധാരണം പ്രസവം ശിശുസംരക്ഷണം എന്നി വിഷയങ്ങളിൽ ഡോ. എൻ.ജെ ബിനോയിയും ക്ളാസ് നയിക്കും.16 ന് രാവിലെ 11.30 ന് വ്യക്തിത്വ വികസനം എന്ന വിഷയത്തിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ.സോമനും,​ മാതൃകാ ദമ്പതികൾ എന്ന വിഷയത്തിൽ അഡ്വ. വിൻസെന്റ് ജോസഫും,​ സ്ത്രീ പുരുഷ ലൈംഗീകത എന്ന വിഷയത്തിൽ ഡോ. സുരേഷ് കുമാറും ക്ളാസ് നയിക്കും. വൈകുന്നേരം 4.15 ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.