കരിമണ്ണൂർ: മഹിളാ കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വില വർദ്ധനവിനെതിരെ കരിമണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡന്റ് ഇന്ദു സുധാകരൻ നേതൃത്വം നൽകിയ പ്രകടന പരിപാടി ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. അശോകൻ, ജോൺ നെടിയപാല, ലീലാമ്മ ജോസ്, ഷൈനി അഗസ്റ്റിൻ, നിഷസോമൻ, നൈറ്റ്‌സി, ബിന്ദു സജീവ്, ഗൗരി സുകുമാരൻ, ഹാജിറ, ബീന ദാസ് എന്നിവർ പ്രസംഗിച്ചു.