camp

തൊടുപുഴ: ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റും ഐ.എം.എ തൊടുപുഴയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 65 വിദ്യാർത്ഥികളാണ് പ്രണയദിനത്തിൽ തങ്ങളുടെ രക്തം ദാനം ചെയ്തത്. കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരാക്കൊമ്പിൽ, ഡോ. ജയൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ജിതിൻ ജോയി, ഡോ. നീരദ മരിയ കുര്യൻ എന്നിവർ നേതൃത്വം നൽകി.