തൊടുപുഴ: രാജ്യത്തെ വിൽക്കുന്ന ദേശദ്രോഹ കേന്ദ്ര ബഡ്ജറ്റിനെതിരെ സി.പി.ഐ - എം.എൽ. റെഡ് ഫ്ളാഗ് ദേശവ്യാപകമായി പ്രതിഷേധ ദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ. ദിലീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബാബു മഞ്ഞള്ളൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എ. സദാശിവൻ സ്വാഗതം ആശംസിച്ചു. യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിൻ കെ. ടോമി, ജോർജ് തണ്ടേൽ, ടി.ജെ. ബേബി, വി.സി. സണ്ണി, ഷാഹിദ എം. മീരാൻ എന്നിവർ സംസാരിച്ചു.