തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ പറമ്പുകാട്ട് മലയിലുണ്ടായ തീപിടുത്തത്തിൽ കർഷകർക്കുണ്ടായ നഷ്ടം പരിഹരിക്കാൻ കൃഷി വകുപ്പും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി അവിശ്യപ്പെട്ടു. പതിക്കാൻ ബാബു, പുങ്ങാട്ട് ഗോപാലൻ, പാലക്കാട്ട് പരമേശ്വരൻ, ചിരമ്പനാൽ ജിൻസ്, ടി.ഡി. സജി, തട്ടാംകുന്നേൽ ജോസ്, മേളംകുന്നേൽ സുധാകരൻ തുടങ്ങിയവരുടെ കൃഷി ഭൂമിയിലാണ് തീ പിടുത്തം ഉണ്ടായത്. റബ്ബർ, വാഴ, കൊക്കോ, കൊടി തുടങ്ങിയ കാർഷിക വിളകളാണ് കത്തി നശിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ തുടർന്ന് പറമ്പുകാട്ട് മലയിലെ മുഴുവൻ ജനങ്ങളും ഇപ്പോൾ വീട് ഒഴിഞ്ഞ് താഴ്‌വാരങ്ങളിലാണ് താമസിക്കുന്നത്. കർഷക കോൺഗ്രസ് മണ്ഡലം പ്രിസിഡന്റ് ഫ്രാൻസിസ് കുറുംതോട്ടിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ടോമി പാലയ്ക്കൻ ഉദ്ഘാടനം ചെയ്തു.