akhil
അഖിൽ ഡി. വർഗീസ്

തൊടുപുഴ: ഈ വർഷത്തെ ന്യൂമാൻ യൂത്ത് എക്സലൻസ് അവാർഡ് മാവേലിക്കര ബിഷപ് മൂർ കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥി അഖിൽ ഡി. വർഗീസ് നേടി. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നപുരസ്‌കാരം 26-ന് കോളജിൽ നടക്കുന്ന മെറിറ്റ് ഡേ ചടങ്ങിൽ വച്ച് നൽകും. ഇന്നലെ നടന്ന മത്സരത്തിൽ കേരളത്തിലെ വിവിധ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ 25-ഓളം വിദ്യാർഥികൾക്കിടയിൽ നടന്ന ആവേശകരമായ മത്സരത്തിനൊടുവിലാണ് അഖിൽ ഒന്നാമനായത്. അവാർഡിനായുള്ള ആദ്യഘട്ട മത്സരമായ മാർ ജോർജ് പുന്നക്കോട്ടിൽ സ്മാരക ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ അൽഫോൻസാ കോളജിലെ അനു അഗസ്റ്റിൻ രണ്ടാം സ്ഥാനവും ആലുവ സെന്റ് സേവ്യേഴ്സ് കോളജിലെ സ്വാതി ജെ. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജോൺ വള്ളമറ്റം സ്മാരക മലയാള പ്രസംഗ മത്സരത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ആൽബീറ്റ കുര്യൻ രണ്ടാം സ്ഥാനവും അനു അഗസ്റ്റിൻ മുന്നാം സ്ഥാനവും നേടി. ഇംഗ്ലീഷ് മലയാള പ്രംസംഗങ്ങളിൽ ഒന്നാം സ്ഥാനം അവാർഡ് ജേതാവായ അഖിൽ തന്നെ നേടി.