തൊടുപുഴ : കെ.എസ്.ആർ.ടി.സി.യുടെ പുതിയ ബസ്സ്റ്റാന്റ്മന്ദിരം ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത കെ.എസ്.ആർ.ടി.സി. മാർച്ചിൽ പ്രതിഷേധമിരമ്പി. പാർട്ടിസ്റ്റിയറിംഗ് കമ്മിറ്റി അംഗംഎം.മോനിച്ചൻ മാർച്ച് ഫ്ളാഗ്ഓഫ് ചെയ്തു.പ്രതിഷേധ മാർച്ചിനു ശേഷംയൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ്‌ബൈജുവറവുങ്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന കൂട്ടധർണ്ണ കേരളാകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.
പാർട്ടിസ്റ്റിയറിംഗ് കമ്മിറ്റി അംഗംഅഡ്വ. ജോസഫ്‌ജോൺ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസിജേക്കബ്, അഡ്വ. എബിതോമസ്, ക്ലമന്റ് ഇമ്മാനുവേൽ, ഷിബു പൗലോസ്, ബിനോയ്മുണ്ടയ്ക്കാമറ്റം, ജെയ്സ്‌ജോൺ, ടി.എച്ച്. ഈസ, ഫിലിപ്പ്‌ചേരിയിൽ, എ.എസ്.ജയൻ, ഷാജിഅറയ്ക്കൽ, എം.ടി. ജോണി, മനോഹർ നടുവിലേടത്ത്, ഷിജോമൂന്നുമാക്കൽ, എം.കെ.ചന്ദ്രൻ, ജോജി എടാമ്പുറം, സാജുമാത്യു, ജോസ്വടക്കേക്കര എന്നിവർ പ്രസംഗിച്ചു.