തൊടുപുഴ: ' ഇത് ഗാന്ധിജിയുടെ നാടാണ്, പൗരത്വം അവകാശമാണ്' എന്ന പ്രമേയത്തിൽ എം.ഇ.എസ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മതേതര ബഹുസ്വര കൂട്ടായ്മ 18 ന് തൊടുപുഴയിൽ നടക്കും. പ്രസ് ക്ലബ് ഹാളിൽ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കുന്ന പരിപാടിയിൽ പി.ടി. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എച്ച് ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന എക്സി. അംഗങ്ങളായ വി.എം. അബ്ബാസ്, പി.എ മുഹമ്മദ് സാലി, അഡ്വ. നൂർ സമീർ, ജില്ലാ സെക്രട്ടറി ബാസിത് ഹസൻ എന്നിവർ സംസാരിക്കും.