തൊടുപുഴ മർച്ചന്റ്സ് അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ യൂണിറ്റിന്റെ കീഴിലുള്ള ഒൻപത് മേഖലാ കമ്മിറ്റികൾ പുനസംഘടിപ്പി ക്കാൻ തീരുമാനിച്ചു. ഇന്ന് വൈകിട്ട് 7.30ന് മങ്ങാട്ടുകവലയിലുള്ള എംപീസ് ടവറിൽ യൂണിറ്റ് പ്രസിഡന്റ് ടി.സി. രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വി.എ. ജമാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എല്ലാ വ്യാപാരികളും എത്തിച്ചേരണമെന്ന് മർച്ചന്റ്സ് അസ്സോസിയേഷൻ അറിയിച്ചു.