ചെറുതോണി: ചേലച്ചുവട് സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ. ഇടവകയുടെ 50ാമത് പ്രതിഷ്ഠാദിനപ്പെരുന്നാളും സുവർണ്ണജൂബിലി ആഘോഷവും കുടുംബസംഗമത്തിനും തുടക്കമായി. ഞായറാഴ്ച വരെ നീളുന്ന വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത് ഇന്നും നാളെയുമായി ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി.എസ്.ഫ്രാൻസിസ്, സി.എസ്.ഐ. മുൻ മോഡറേറ്റർ റവ.ഡോ. കെ.ജെ.സാമുവൽ , ഈസ്റ്റ് കേരള മഹായിടവക മുൻബിഷപ്പ് റവ.ഡോ. കെ.ജി.ദാനിയേൽ , റവ. പി.സി.മാത്യുകുട്ടി (മഹായിടവക ട്രഷറർ), റവ. ബിജു ജോസഫ് (വൈദികസെക്രട്ടറി), ഡോ. ജോസ്‌മോൻ ജോർജ്ജ് (അത്മായ സെക്രട്ടറി), അഡ്വ: മാത്യു ജോസഫ് (രജിസ്ട്രാർ) തുടങ്ങിയവർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ മന്ത്രിഎം.എം.മണി, ഡീൻ കുര്യാക്കോസ് എം. പി, . റോഷി അഗസ്റ്റ്യൻ എം. എൽ. എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് തുടങ്ങി പ്രമുഖർ പങ്കെടുക്കും. പെരുന്നാൾദിനങ്ങളിൽ കൊച്ചിൻ സിനിസ്റ്റാറിന്റെ മെഗാഷോ ചിരിമേളം, വിനോദ് നരനാട്ട് അവതരിപ്പിക്കുന്ന സ്കിറ്റ് ഷോ, മറ്റ് കലാപരിപാടികൾ, സ്‌തോത്ര ആരാധനകൾ തുടങ്ങിയവ നടത്തും.