തൊടുപുഴ:റവന്യൂ വകുപ്പ് ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ലാന്റ് റവന്യൂ കമ്മീഷണറേറ്റിനു മുമ്പിലും ജില്ലാ കളക്ടറേറ്റുകൾക്കു മുമ്പിലും കൂട്ടധർണ്ണ നടത്തി. ഇടുക്കി കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി
എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ജി ഷിബു സ്വാഗതവും ഏരിയ സെക്രട്ടറി ഡി ഷാജു നന്ദിയും പറഞ്ഞു.ആൽവിൻ തോമസ്, വിജീഷ് കുമാർ തയ്യിൽ എന്നിവർ പ്രസംഗിച്ചു.