തൊടുപുഴ : റിസർവ്വ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടത്തി. ഔപചാരികവൽക്കരണം, ഈടില്ലാത്ത വായ്പ, ട്രെഡ് സ് (ഇലക്ട്രോണിക് ബിൽ ഡിസ്‌കൗണ്ടിംഗ്), കൃത്യമായ വായ്പാ തിരിച്ചടവ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സംരഭകർക്കായി വിദഗ്ധർ ക്ലാസ് നയിച്ചു.
തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ ജെസി ആന്റണി വാരാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ സെലീനാമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജി.എസ്.ടി. ഡിവിഷൻ അസി.ഡയറക്ടർ ബിജു പോൾ, കേരളാ സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് ജയകൃഷ്ണൻ, നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ അശോക് കുമാർ നായർ, എസ്.ബി.ഐ. അസി. ജനറൽ മാനേജർ മാർട്ടിൻ ജോസ്, ഫെഡറൽ ബാങ്ക് അസി. ജനറൽ മാനേജർ ജോർജ് ജേക്കബ്, ഖാദി ആൻഡ് വില്ലേജ് ബോർഡ് സീനിയർ ഇൻസ്‌പെക്ടർ സാബു എബ്രഹാം എന്നിവർ സംസാരിച്ചു.
സംരഭകർക്കായി വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ വായ്പകളെക്കുറിച്ചും സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും ജില്ലാ ലീഡ് ബാങ്ക് മാനേജർ രാജഗോപാലൻ, തൊടുപുഴ താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ് അസി. ജില്ലാ വ്യവസായ ഓഫീസർ രഞ്ചു മാണി, തൃശൂർ എം.എസ്.എം.ഇ. ഡെവലപ്‌മെന്റ് ഇൻഡസ്ട്രീസിലെ അസി. ഡയറക്ടർ വിശേഷ് അഗർവാൾ, തൊടുപുഴ ബോക്ക് സാമ്പത്തിക സാക്ഷരതാ ഉപദേഷ്ടാവ് ശ്രീകുമാർ എന്നിവർ ക്ലാസ് നയിച്ചു.