ഇടുക്കി : ജനകീയ സൂത്രണ പദ്ധതിയുടെ ഭാഗമായി എറ്റെടുത്തു നടപ്പിലാക്കേണ്ടതായ പദ്ധതികൾ സംബന്ധിച്ചുള്ള കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്തല ഗ്രാമസഭാ യോഗം ചേർന്നു. ബ്ലോക്ക്പ്രസിഡന്റ് ആശാ ആന്റണി ഉദ്ഘാടനം ചെയ്തു.
വികസനഫണ്ട് ഇനത്തിൽ ലഭിക്കുന്ന 7 കോടി 21 ലക്ഷം രൂപയും ഘടക സ്ഥാപനങ്ങളുടെ മെയിന്റനൻസിനായി 86 ലക്ഷത്തി അറുപതിനായിരം രൂപയും വിനിയോഗിച്ചു പരമാവധി വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിനു ഉപകരിക്കുന്ന പദ്ധതികളാണ് വർക്കിംഗ് ഗ്രൂപ്പുയോഗങ്ങളുടെ നിർദ്ദേശമായി ലഭിച്ചിട്ടുള്ളത്.
യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാർ രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് പ്ലാൻ കോഓർഡിനേറ്റർ ടി.എ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സന്ധ്യ രാജ, രാജേന്ദ്രൻ മാരിയിൽ, കുട്ടിയമ്മ സെബാസ്റ്റ്യൻ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ വി. ആർ. ശശി, എ. എൽ. ബാബു, കെ. സത്യൻ, റാണി ജോസഫ് ,ബ്ലോക്ക് ബി ഡി ഒ ധനേഷ്.ബി എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി. കെ. ഫിലിപ്പ്, സാലി ജോളി, രാജേഷ് കുഞ്ഞുമോൾ, അമ്പിളി വി.ജി, ഇന്ദിരാ ശ്രീനി, ജോസ്ന ജോബിൻ, ജോബൻ പാനോസ്, സാബു വയലിൽ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, വിവിധ വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.