ഇടുക്കി : പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ തസ്തികയിൽ അദ്ധ്യാപക ഒഴിവിലേക്ക് ഫെബ്രുവരി 19,20 തിയതികളിൽ വാക്ഇൻഇന്റർവ്യൂ നടത്തും. 19 തിന് ട്രയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, ട്രയിൻഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ, 20 ന് പ്രൈമറി ടീച്ചർ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ആർട്ട്, മ്യൂസിക്, സ്‌പോർട്സ് കോച്ച്, കൗൺസിലർ എന്നിങ്ങനെയാണ് ഇന്റർവ്യു. രജിസ്‌ട്രേഷൻ രാവിലെ 9 ന് വിദ്യാലയത്തിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232205.