ഇടുക്കി : വിമുക്ത ഭടൻമാരുടെ മക്കൾ ആറു മാസത്തിൽ കുറയാത്ത കാലയളവിൽ മെഡിക്കൽ, എൻജിനീയറിംഗ് 2019 പരിശീലന കോഴ്സിൽ പങ്കെടുത്തവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി സൈനിക ക്ഷേമ വകുപ്പിൽ നിന്നു കോച്ചിംഗ് ഗ്രാന്റ് അനുവദിക്കും. വാർഷിക കുടുംബ വരുമാന പരിധിയില്ല അപേക്ഷാ ഫോമിനും കുടുതൽ വിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04862 222904.