കട്ടപ്പന: കട്ടപ്പന ഗവ. കോളജിൽ 18, 19 തീയതികളിൽ ഇന്റർ കോളജീയറ്റ് ഫെസ്റ്റ് നടക്കും. 18ന് രാവിലെ 10ന് എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. എം.എസ്. മുരളി ഉദ്ഘാടനം നിർവഹിക്കും. വിദ്യാർഥികളുടെ സർഗാത്മക പ്രവർത്തനങ്ങളുടെ പ്രദർശനത്തിനു പുറമേ കലാലയത്തിന്റെ ജനസമ്പർക്ക പരിപാടി എന്ന നിലയിലാണ് ഫെസ്റ്റ് നടത്തുന്നത്. വിവിധ വിഭാഗങ്ങളുടെ പ്രദർശനത്തിനു പുറമേ ഇന്റർ കോളജീയറ്റ് മത്സരങ്ങളും സംഘടിപ്പിക്കും. 18ന് കബഡി, ക്വിസ്, 19ന് വോളിബോൾ മത്സരങ്ങളും നടക്കും. കെ.എസ്.ഇ.ബി, വനം, എക്‌സൈസ്, അഗ്നിശമന സേന തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും ഫെസ്റ്റിലുണ്ടാകും. വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ ഉൾപ്പെടെ 7000ൽപ്പരം പേർ ഫെസ്റ്റ് സന്ദർശിക്കുമെന്ന് കോളജ് യൂണിയൻ ചെയർമാൻ വൈശാഖ് വി.ഷാജി, എം.ആർ. മനു, ഷിബിൻ ഫിലിപ്പ്, കെ.ബി. ജിഷ്ണു, ടോണി കുര്യാക്കോസ്, സി.പി. അനന്ദുകുമാർ എന്നിവർ അറിയിച്ചു.