ചെറുതോണി : വാഴത്തോപ്പ് പഞ്ചായത്തിലെ ഗാന്ധി നഗർ കോളനിയിൽ അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10 ന് റോഷി അഗസ്റ്റിൻ എംഎൽഎ നിർവ്വഹിക്കും. കോളനിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതിയാണിത്. ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്. റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ, നടപ്പാതകളുടെ നിർമ്മാണം, കുടിവെള്ള ലഭ്യത ഉറപ്പാക്കൽ, കമ്മ്യൂണിറ്റി ഹാൾ നവീകരണം, ശുചിത്വ പദ്ധതികൾ തുടങ്ങിയവയാണ്. പദ്ധതിയുടെ ഭാഗമായി കോളനിയിൽ നടപ്പാക്കുന്നത്. ആലിൻചുവട് എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.ജലാലുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പട്ടികജാതി വികസന ഓഫീസർ ആർ.രഘു സ്വാഗതം പറയും. സി.വി. വർഗ്ഗീസ്, ലിസമ്മ സാജൻ, ടിന്റു സുബാഷ്, ബിജു കാനത്തിൽ, പി.എസ്. സുരേഷ്, റോയി കൊച്ചുപുര, സതീഷ് പി.എൻ, ബിജു എസ് തുടങ്ങിയവർ സംസാരിക്കും.