തൊടുപുഴ: ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് അൽ- അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ 17 മുതൽ 22 വരെ കാൻസർ രോഗ നിർണയ സർജറി ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പത് മുതൽ രണ്ട് വരെയാണ് ക്യാമ്പ്. കാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്താനും രോഗം മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ക്യാമ്പ്. സ്ത്രീരോഗവിഭാഗം, ജനറൽ സർജറി, ഇ.എൻ.ടി എന്നീ രോഗവിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സേവനമുണ്ടാകും. സർജറി ആവശ്യമെങ്കിൽ മരുന്നുകളും ലാബ് ടെസ്റ്റുകളും ഒഴികെയുള്ള ശസ്ത്രക്രിയ ചിലവുകൾ പൂർണമായും സൗജന്യമായി ലഭ്യമാകും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവർക്ക് ആനുകൂല്യം ലഭ്യമാക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 04862 223000, 9496223000, 8547083912 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പൊന്മാടത്ത്,​ അസി. പ്രൊഫസർ ആന്റ് കൺസൾട്ടന്റ് ഫിസിഷ്യൻ എഡ്വിൻ ജോർജ്,​ പി.ആർ.ഒ റിയാസ് അമീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.