കട്ടപ്പന: കാനഡയിൽ നീന്തൽക്കുളത്തിൽ വീണു മരിച്ച കാഞ്ചിയാർ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വൈശ്യക്ഷേമ സംസ്ഥാന ജനറൽ സെക്രട്ടറി അമ്പാട്ടുകുന്നേൽ ഗോപിനാഥന്റെ മകൻ നിധിനെ(25) യാണ് ഫെബ്രുവരി അഞ്ചിന് പുലർച്ചെ ദക്ഷിണ കാനഡയിലെ ജിംനേഷ്യത്തിനുസമീപമുള്ള നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് 12.45 ന് ഡൽഹിയിലും രാത്രി ഒൻപതോടെ നെടുമ്പാശേരിയിലും മൃതദേഹം എത്തിക്കും. നാളെ രാവിലെ എട്ടോടെ വീട്ടിലെത്തിച്ച് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും. അമ്മ ബീന കട്ടപ്പന താലൂക്ക് ആശുപത്രിൽ നഴ്സാണ്. സഹോദരങ്ങൾ: ജ്യോതി, ശ്രുതി.
മന്ത്രി എം.എം. മണി, മുൻ എം.പി. ജോയ്സ് ജോർജ്, മുൻ എം.എൽ.എ. ഇ.എം. ആഗസ്തി എന്നിവർ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.