mathai

തൊടുപുഴ : എംജി സർവകലാശാല കലോത്സവം 'ആർട്ടിക്കിൾ 14'ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം തൊടുപുഴ അർബൻ കോഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ വിവി മത്തായി നിർവഹിച്ചു. കലോത്സവത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം സംഘാടക സമിതി രക്ഷാധികാരി കെ കെ ജയചന്ദ്രൻ എക്സ്.എംഎൽഎ നിർവഹിച്ചു.അൽഅസർ ആർട്സ് കോളേജിന്റെ മുൻപിലായി പ്രത്യേകം സജ്ജീകരിച്ച മുറിയിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി അൽ അസർ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ കെഎം മിജാസ്,പ്രിൻസിപ്പൾമാരായ ഡോ സോമശേഖരൻ പിള്ള, ജെബി മൈദീൻ,ജനറൽ കൺവീനർ തേജസ് കെ ജോസ്,റ്റിജു തങ്കച്ചൻ വോളണ്ടിയർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
രജിസ്‌ട്രേഷൻ നടപടികൾ 20 ഉച്ചക്ക് അവസാനിക്കും.കലോത്സവത്തിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും കലോത്സവ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്.ട്രാൻസ്ജെഡർ വിഭാഗത്തിൽപ്പെട്ടവർക്കായ് പ്രത്യേക മത്സരഇനങ്ങൾ ഉൾക്കൊള്ളിച്ച് ആദ്യമായി നടക്കുന്ന കലോത്സവം എന്ന പ്രത്യേകതയും ആർട്ടിക്കിൾ 14ന് ഉണ്ട്.കലോത്സവുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാശംങ്ങൾക്ക് ഫോൺ9207142702 . www.mgukalolsavam.in