തൊടുപുഴ:അഞ്ചക്കുളം ദേവസ്വത്തിന്റെ കീഴിലുള്ള അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്ര ഉത്സവത്തിന്റെ നാലാം ദിവസമായ ഇന്നലെ വെള്ളിയാഴ്ച കുംഭമാസത്തിലെ ആദ്യവെള്ളി ആചരണവും,വിശേഷാൽ കാര്യസിദ്ധിപൂജയും ക്ഷേത്രം മേൽശാന്തി സുമിത് ചേർത്തലയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. തുടർന്ന് മഹാപ്രസാദ ഊട്ടും നടന്നു. ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് രാവിലെ 9 ന് നവ കലശ പൂജയ്ക്കു ശേഷം പൊങ്കാല ഉത്സവം നടക്കും.ശ്രീകോവിലിൽ നിന്നും മേൽശാന്തി ദീപം പകർന്ന് ക്ഷേത്രം വക ഭണ്ഡാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. പൊങ്കാലക്ക് ശേഷം പ്രസാദ ഊട്ടും വൈകിട്ട് വിശേഷാൽ ദീപാരാധനയും നടക്കും