മറയൂർ: മറയൂർ ആദിവാസി കോളനിയിലേക്ക് പോയ വാഹനം മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. മറയൂർ ചന്ദന റിസർവ്വിനൂള്ളിലെ പുറവയൽ ഭാഗത്താണ് അപകടം ഉണ്ടായത്.
അപകടത്തിൽ അദ്ധ്യാപികമാരായ മാശിവയൽ സ്വദേശി ജ്യോതി (47) മേലാടി സ്വദേശികളായ നിത്യ (20) ജയല്ക്ഷമി (48) അന്നഭഗ്യം (36) പട്ടിക്കാട് സ്വദേശി ശ്യാമിലി എന്നിവർക്കാണ് പരിക്കേറ്റത്.
രാവിലെ ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ടവരെ വനം വകൂപ്പിന്റെ വാഹനത്തിൽ മറയൂർ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകി . ആരുടെയും പരിക്ക് സാരമുള്ളാതല്ല പ്രഥമിക ചികിത്സ നൽകി വിട്ടയച്ചു.