biju

കട്ടപ്പന: പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമകൾക്കുമുമ്പിൽ നാടിന്റെ പ്രണാമം. ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കട്ടപ്പന അമർജവാൻ യുദ്ധ സ്മാരകത്തിൽ 40 ചിരാതുകൾ തെളിച്ച് പുഷ്പാർച്ചന നടത്തി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ചു. കൊച്ചുതോവാള ശാഖാ വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തിൽ, എസ്.എൻ. ക്ലബ് പ്രസിഡന്റ് ബിനീഷ് കെ.പി, സൈബർസേന കൺവീനർ അരുൺകുമാർ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൗൺസിലർമാരായ മനോജ് ശാന്തിഗ്രാം, രാഹുൽ ഈട്ടിത്തോപ്പ്, അനീഷ് രാഘവൻ, അശോകൻ കാരിവേലിൽ, ഗോകുൽ ഓമനക്കുട്ടൻ, നിബിൻ മുത്തംപടി, തുടങ്ങിയവർ പങ്കെടുത്തു.