തൊടുപുഴ : സപ്ളൈകോയുടെ രണ്ടാം വിള നെല്ല് സംഭരണത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 15 വരെ നീട്ടി. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത കർഷകർ www.supplycopaddy.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്നവർ എ ഫോമിലും പാട്ട ഭൂമിയിൽ കൃഷി ചെയ്യുന്നവർ സി ഫോമിലുമാണ് അപേക്ഷിക്കേണ്ടത്. സപ്ളൈകോ ഇത്തവണ 26.95 രൂപയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. പതിര് കളഞ്ഞ നെല്ല് 17 ശതമാനം ഈർപ്പമുള്ള ഉണക്കിൽ നൽകണമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. ഫോൺ : 9446519666.