തൊടുപുഴ :താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെ കീഴിലുള്ള 170 -ാം നമ്പർ മണക്കാട് എൻ.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേളയുടെ ഉദ്ഘാടനം കരയോഗം പ്രസിഡന്റ് ജനാർദ്ദനൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള നിർവ്വഹിച്ചു. വനിതാ യൂണിയൻ പ്രസിഡന്റ് ജലജാശശി,സെക്രട്ടറി പ്രസീദ സോമൻ, കരയോഗം സെക്രട്ടറി ജയരാജ്, വനിതാസമാജം പ്രസിഡന്റ് കോമളകുമാരി, സെക്രട്ടറി സുജാത അനിൽ, ജോയിന്റ് സെക്രട്ടറി അരുൺകുമാർ, ബാലസമാജം പ്രസിഡന്റ് രാഹുൽ കൃഷ്ണ എന്നിവർ സംസാരിച്ചു.