anchakulam

തൊടുപുഴ: അഞ്ചക്കുളം ദേവസ്വത്തിനു കീഴിലുള്ള അഞ്ചക്കുളം ശ്രീമഹാദേവി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി പൊങ്കാല നടന്നു.ക്ഷേത്രം മേൽശാന്തി സുമിത് ചേർത്തല ശ്രീകോവിലിനുള്ളിൽ നിന്നും ദീപം പകർന്ന് ഭണ്ഡാരയടുപ്പിൽ അഗ്നി ജ്വലിപ്പിച്ചതോടെ നാമജപത്തോടെ പൊങ്കാല നിവേദ്യത്തിനാരംഭമായി. തുടർന്ന് ഉത്സവ കൺവീനർ അർജുൻ ടി.അമ്പാട്ട് ക്ഷേത്രം ഭാരവാഹികളായ പ്രിസിഡന്റ് ജയൻ കുന്നുംപുറത്ത് സെക്രട്ടറി രവീന്ദ്രനാഥൻ ,വൈസ് പ്രിസിഡന്റ് സജി മുതരക്കാല ജോയിന്റ് സെക്രട്ടറി ഷാജമോൻ ഖജാൻജി ഷിജു കുന്നേൽ മറ്റ് ഭരണസമിതി അംഗങ്ങൾ പൊങ്കാല ഭണ്ഡാരത്തിൽ അർച്ചന നടത്തികൊണ്ട് ചടങ്ങുകൾക്ക് നേത്രത്വം നൽകി.
തിരുവുത്സവത്തിന്റെ ആറാം ദിവസമായ ഇന്ന് രാവിലെ പതിവു പൂജകൾക്കുശേഷം 9 ന് നവകലശപൂജ, 10 ന് ശ്രീഭൂതബലി, 11 ന് ഉത്സവ ബലി ദർശനം, 1 ന് മഹാപ്രസാദമൂട്ട്
വൈകിട്ട് 5ന് ചാലക്കമുക്കിൽ നിന്നും താലപ്പൊലി ഘോഷയാത്ര നടക്കും 8ന് വണ്ടമറ്റം സ്റ്റാർ വോയിസ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 10ന് പള്ളവേട്ട.