ചിറ്റൂർ: എസ്. എൻ. ഡി. പി യോഗം 5738 നമ്പർ ചിറ്റൂർ ശാഖയിലെ ഗുരുവരം കുടുംബയോഗത്തിന്റെ പ്രാർത്ഥനായോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളാരംകാട്ടിൽ ശ്രീധരന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് ടി. കെ. ശശിധരൻ, വൈസ് പ്രസിഡന്റ് രവി തൊട്ടിയിൽ , സെക്രട്ടറി ഇ. എൻ. ബാബു, വനിതാസംഘം പ്രസിഡന്റ് ലളിത കൃഷ്ണൻ,സെക്രട്ടറി ബിന്ദുസാബു, കുടുംബയോഗം കൺവീനർ സിജു നിരപ്പേൽ എന്നിവർ പങ്കെടുക്കും. ജോഷി കരിമണ്ണൂർ ഗുരുധർമ്മത്തെക്കുറിച്ച് ക്ളാസെടുക്കും.