axi

കട്ടപ്പന: അമ്പലക്കവലയ്ക്കു സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. സ്‌കൂട്ടർ യാത്രക്കാരായ വെട്ടിക്കുഴക്കവല ചുഴിക്കുന്നേൽ അമൽ, കട്ടപ്പന അങ്കനാട്ട് ഡിമൽ ഡോമിനിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30 ഓടെ സെന്റ് മർത്താസ് മഠത്തിനു സമീപമാണ് അപകടം.
കുന്തളംപാറ ഭാഗത്തുനിന്ന് എത്തിയ മാരുതി കാർ, പള്ളിക്കവലയിൽ നിന്നെത്തിയ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമലിന്റെ കാലിന് പൊട്ടലുണ്ട്.