മുട്ടം: ബോഡി ബിൽഡേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന നാല്പത്തിയഞ്ചാമത് ജില്ലാ ശരീര സൗന്ദര്യ മത്സരം ഇന്ന് വൈകിട്ട് 5 ന് മുട്ടം പഞ്ചായത്ത്‌ ടാക്സി സ്റ്റാൻഡിൽ നടത്തും. മർച്ചന്റ് അസോഡിയേഷൻ പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ മത്സരം ഉദ്ഘാടനം ചെയ്യും.