കട്ടപ്പന: എക്സൈസ് കട്ടപ്പനയയിൽ നടത്തിയ പരിശോധനയിൽ വണ്ടൻമേട് മാലി സ്വദേശി രാജയെ(51) പിടികൂടി. ചെറിയ പൊതികളിലായി കൈവശമുണ്ടായിരുന്ന 55 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഴിഞ്ഞദിവസം പട്രോളിങ്ങിനിടെ രാജ കഞ്ചാവ് വിൽക്കുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പരിശോധന നടത്തുകയായിരുന്നു.