കട്ടപ്പന: മേസ്തിരിയെ വീടിനു സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളകരമേട് പുതുപ്പറമ്പിൽ ജോർജാ(55) ണ് മരിച്ചത്. ഇദ്ദേഹം സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ വീടിന്റെ അടുത്തുള്ള അംഗൻവാടിക്കു സമീപം റോഡിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നഗരസഭാ പൊതുശ്മശാനത്തിൽ സംസ്‌കാരം നടത്തി.