അടിമാലി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്ഏഴ്‌ പേർക്ക് പരിക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അടിമാലി ചാറ്റുപാറയ്ക്ക് സമീപം മൂന്നു മണിയോടെയായിരുന്നു അപകടം. മൂന്നാർ സന്ദർശിച്ച് ആലപ്പുഴയ്ക്ക്
പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളും കോതമംഗലത്തു നിന്ന് അടിമാലിക്ക്
വന്നവരുടെയും കാറുകൾ തമ്മിലാണ് കുട്ടിയിടിച്ചത്. അടിമാലി അമ്പലപ്പടി സ്വദേശി കളപ്പുരയ്ക്കൽ ബാലകൃഷ്ണൻ (52), മാതാവ് തങ്കമ്മ (70), ടാക്‌സി ഡ്രൈവർ ഓടയ്ക്കാസിറ്റി മൂന്നുകണ്ടത്തിൽ അജിൽ (19), തമിഴ്‌നാട് ഈറോഡ്
സത്യമംഗലം സ്വദേശികളായ ശ്രീജേഷ് (27), പാർത്ഥിവൻ (22), കന്തൽകുമാർ (22),പ്രശാന്ത് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ബാലകൃഷ്ണനെയും തങ്കമ്മയെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദേശീയപാതയിൽ അര മണിക്കൂർ ഗതാഗതം തടസപ്പെട്ടു. രണ്ട് കാറുകളും പൂർണമായി തകർന്നു.